കുവൈറ്റ് സിറ്റി : കേരള ആര്‍ട്സ് ആന്റ് നാടക അക്കാഡമി കുവൈറ്റ് സംഘടിപ്പിക്കുന്ന രണ്ടാമത് ‘തോപ്പില്‍ ഭാസി നാടകോത്സവം 2018’ സംഘടിപ്പിക്കുന്നു. ഖെയ്ത്താന്‍ ഇന്‍ഡ്യന്‍ കമ്മ്യൂണിറ്റി സ്കൂളില്‍ ഒക്ടോബര്‍ 19ന് നടക്കുന്ന നാടകോത്സവത്തില്‍ ചലച്ചിത്രനാടക പ്രവര്ത്തകന് പ്രൊ.അലിയാര് ഉദ്ഘാടനം ചെയ്യും. മറീന മൂവിംഗ് ആര്‍ട്സ് അവതരിപ്പിക്കുന്ന ‘വാഴക്കുല റീലോഡഡ്’, തീയറ്റര്‍ ഓഫ് ഇഡിയറ്റ്സ് ഒരുക്കുന്ന ‘പേക്കാലം”, കാഴ്ച കുവൈറ്റിന്റ ‘ സ്വപ്ന വാതില്പടിയില് സ്വര്‍ണ്ണ ചെരുപ്പടയാളം’, യുവസാഹിത്യ കുവൈറ്റ് അവതരിപ്പിക്കുന്ന ‘ അവസാന വിധിക്കും അല്പം മുന്‍പ്’, കലാസംഘം നാടകവേദി കുവൈത്ത് അരങ്ങിലെത്തിക്കുന്ന ‘നാനാത്വത്തില്‍ ഏകത്വം’ എന്നീ അഞ്ച് നാടകങ്ങളാണ് നാടകോത്സവത്തില്‍ മാറ്റുരക്കുന്നത്. മികച്ച അവതരണം, മികച്ച രണ്ടാമത്തെ അവതരണം, മികച്ച സംവിധായകന്, മികച്ച രചന, മികച്ച നടന്, മികച്ച നടി, മികച്ച ബാലതാരം, പ്രത്യേക ജൂറി അവാര്‍ഡ് എന്നീ പുരസ്കാരങ്ങള്‍ക്കു പുറമെ ക്യാഷ് അവാര്‍ഡുകളും ഉണ്ടായിരിക്കുന്നതാണെന്ന് കാനാ കുവൈറ്റ് ഭാരവാഹികള്‍ അറിയിച്ചു.