ഈ മാസം പതിനേഴിനാണ് മുഖ്യമന്ത്രി പിണറായി വിജയൻ യു.എ.ഇ.യിലെത്തുന്നത്.യുഎഇയില്‍ നിന്നും വ്യക്തികള്‍ വഴി കേരളത്തിന്റെ പുനർനിർമാണത്തിനായുള്ള ധനസമാഹരണമാണ് മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തിലൂടെ സര്‍ക്കാര്‍ ലക്ഷ്യം വെയ്ക്കുന്നത്.18ന് വൈകിട്ട് അബുദാബി ഇന്ത്യാ സോഷ്യൽ ആൻഡ് കൾച്ചറൽ സെന്ററിൽ നടക്കുന്ന പൊതുപരിപാടിയിൽ മുഖ്യമന്ത്രി പങ്കെടുക്കും.19ന് ദുബായിലും 20ന് ഷാര്‍ജ യൂണിവേഴ്സിറ്റി ഹാളിലും നടക്കുന്ന പൊതുയോഗങ്ങളിലും പിണറായി വിജയൻ പങ്കെടുക്കും.പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഇളങ്കോവൻ മുഖ്യമന്ത്രിയെ അനുഗമിക്കും.എന്നാൽ ഇതുവരെ മുഖ്യമന്ത്രി പിണറായി വിജയന്റെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ഒരറിയിപ്പും ലഭിച്ചിട്ടില്ലെന്ന് യുഎഇ ഇന്ത്യന്‍ എംബസി അറിയിച്ചു.