ബഹ്റിനിൽ ക്യാൻസർ കെയർ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിൽ കേരള കാത്തലിക് അസോസിയേഷൻ, കിംഗ് ഹമ്മദ് യൂണിവേഴ്സിറ്റി ഹോപിറ്റൽ എന്നിവരുമായി ചേർന്ന് ന്യൂറോളജി വിഷയത്തിൽ സിമ്പോസിയം സംഘടിപ്പിക്കുമെന്ന് അധികൃതർ വാർത്താസമ്മേളനത്തിൽ അറിയിച്ചു .ഒക്ടോബർ പതിനൊന്ന് വ്യാഴാഴ്ച വൈകീട്ട് ഏഴു മണിയ്ക്ക് കെ .സി .എ വി കെ.എൽ .ഹാളിൽ വച്ച് പ്രശസ്ത ന്യൂറോ സർജൻ ഡോ .ദിലീപ് പണിക്കർ ട്യൂമർ രംഗത്തെ ന്യൂതന ചികിത്സാരീതികൾ സംബന്ധിച്ചു സംസാരിക്കും .പക്ഷാഘാതം സംബന്ധിച്ചുള്ള വിവരണവും ഇതിനു ബഹ്റൈൻ കിംഗ് ഹമ്മദ് യൂണിവേഴ്സറ്റി ഹോസ്പിറ്റലിൽ ലഭ്യമായി വരുന്ന ഏറ്റവും പുതിയ ചികിത്സാരീതികളും ന്യൂറോ വിഭാഗം തലവൻ ഡോ.മുഹമ്മദ് എൽമഹ്ദി ഇബ്രാഹിം വിശദീകരിക്കും .