ബഹ്റൈൻ കേരളീയ സമാജം ഓണം നവരാത്രി ആഘോഷ പരിപാടികളുടെ ഭാഗമായി വാക് വിത്ത് കേരള എന്ന തലക്കെട്ടോടെ പ്രത്യേക പരിപാടി നടക്കുമെന്ന് അധികൃതർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഒക്ടോബർ പതിനൊനിന്നു രാത്രി ഏഴു മണിയ്ക്ക് ഓണം നവരാത്രി ആഘോഷ പരിപാടികളുടെ ഔദ്യോഗിക ഉൽഘാടനവും തുടർന്ന് വിവിധ കലാപരിപാടി കളും നടക്കും .പ്രമുഖ ഗായകർ നയിക്കുന്ന ഗാനമേളയും ഇതോടൊപ്പം ഉണ്ടായിരിക്കും .ഈ പ്രോഗാമിൽ നിന്ന് ലഭിക്കുന്ന തുക ഇരുപത്തിയഞ്ചു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുമെന്ന് അധികൃതർ അറിയിച്ചു