ആദ്യഫലങ്ങൾ ദേവാലയത്തിൽ സമർപ്പിക്കുന്ന പഴയ കാല കാർഷിക സംസ്കാരത്തിന്റെ ഓർമ്മയുണർത്തുന്ന കൊയ്ത്തുത്സവം റാസൽ ഖൈമ സെന്റ് ഗ്രിഗോറിയോസ് യാക്കോബായ സുറിയാനി ഓർത്തഡോസ് പള്ളി വിവിധ പരിപാടികളോടെ 2018 ഒക്ടോബർ 12 വെള്ളിയാഴ്ച വൈകീട്ട് 5 മണി മുതൽ പള്ളി അങ്കണത്തിൽ നടത്തുന്നു.
ശബ്ദ മാധുര്യവുമായി വേദികൾ കീഴടക്കിയ രതീഷ് പരപ്പ,മാപ്പിളപ്പാട്ടിന്റെ മൊഞ്ചുള്ള ശീലമായി അസ്മ,ദൃശ്യാ ശബ്ദ മാസ്മരികതയോടെ വേദി കയ്യടക്കിയ വാട്ടർ ഡ്രം ഷോയുമായി സഞ്ചു&ഷിയാ,നാടൻ പാട്ടും സംഗീത നിറവുമായി പ്രസീത&അലി കോട്ടക്കൽ തുടങ്ങിയവർ ഒരുക്കുന്ന കലാവിരുന്നു അരങ്ങേറും. വ്യത്യസ്തമാർന്ന ഭക്ഷണങ്ങളുമായി പത്തോളം സ്റ്റാളുകൾ കൂടാതെ വിവിധ വ്യാപാരസ്ഥാപനങ്ങൾ, നിത്യോപയോഗ സാധനങ്ങൾ,അലങ്കാരച്ചെടികൾ എന്നിവയുടെ കൗണ്ടറുകൾ , ക്രിസ്മസ് വിപണി, വിനോദമത്സരങ്ങൾ , വിവിധ കലാമത്സരങ്ങൾ , സ്വർണനാണയങ്ങൾ ഉൾപ്പെടെ നിരവധി സമ്മാനങ്ങൾ നൽകുന്ന ഭാഗ്യനറുക്കെടുപ്പുകൾ എല്ലാം മേളയുടെ ഭാഗമാകുമെന്നും അധികൃതർ അറിയിച്ചു.