ജോലി മതിയാക്കി നാട്ടിലേക്ക് മടങ്ങിയാലും, വീണ്ടും തിരികെയെത്തിയാൽ പുതിയ നിയമപ്രകാരം ഡി എച് എ ലൈസൻസ് റദ്ദാവുകയില്ല എന്ന തീരുമാനം മലയാളികൾ അടക്കമുള്ള പ്രവാസികൾക്ക് ഏറെ ആശ്വാസകരമാണ്. ലൈസൻസ് നേടാൻ വീണ്ടും പരീക്ഷ എഴുതേണ്ടി വരിക എന്ന ബുദ്ധിമുട്ട് ഇതോടെ അവസാനിക്കും. പുതിയ ചട്ടപ്രകാരം, ദുബൈ ഹെൽത് കെയർ പ്രൊഫഷണൽസ് രെജിസ്റ്ററിയിൽ എല്ലാ ജീവനക്കാരുടെയും പൂർണ വിവരങ്ങൾ സൂക്ഷിക്കും. ഈ വർഷാവസാനത്തോടെ പുതിയ സംവിധാനം നിലവിൽ വരും. യു കെ, ന്യൂസിലാൻഡ് എന്നിവിടങ്ങളിൽ നിലവിലുള്ള രെജിസ്ടരിയെ അടിസ്ഥാനമാക്കിയാണ് പുതിയ സംവിധാനം തയ്യാറാക്കുക. ഡോക്ടർമാർ, നഴ്സുമാർ, പാരാമെഡിക്കൽ മേഖലകളിൽ നിരവധി മലയാളികളാണ് ദുബായിൽ ജോലി ചെയ്യുന്നത്. സുതാര്യവും, കൂടുതൽ കാര്യക്ഷമവുമായ രീതിയിലാകും പുതിയ സംവിധാനം ഒരുക്കുക എന്ന് ദുബൈ ഹെൽത് അതോറിട്ടി ഹെൽത് റെഗുലേഷൻ സെക്ടർ സീ ഇ ഓ ഡോ. മർവാൻ അൽ മുഅല്ല അറിയിച്ചു.