ബഹ്റൈൻ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിന്റെ വജ്ര ജൂബിലി ആഘോഷങ്ങൾ രണ്ടായിരത്തിപതിനെട്ടു ഒക്ടോബർ പന്ത്രണ്ടു മുതൽ രണ്ടായിരത്തപത്തൊമ്പതു ഫെബ്രുവരി പതിനാലു വരെയുള്ള ദിവസങ്ങളിൽ ഇടവകയിൽ വച്ച് നടത്തുമെന്ന് അധികൃതർ വാർത്താസമ്മേളനത്തിൽ അറിയിച്ചു .ഇതിനോടനുബന്ധിച്ചു കുടുംബ സംഗമം ,സ്പെഷാലിറ്റി മെഡിക്കൽ ക്യാംപ് ,വിദ്യാഭാസ സഹായം ,കേരളത്തിലുണ്ടായ പ്രളയത്തിൽ ഭവനരഹിതരായവർക്ക് ഭവനം നിർമിച്ചു നൽകുക തുടങ്ങി പദ്ധതികൾ നടപ്പിലാക്കും .വജ്ര ജൂബിലി ആഘോഷങ്ങളുടെ ഉൽഘാടനവും പൊതുസമ്മേളനവും രണ്ടായിരത്തിപതിനെട്ടു ഒക്ടോബർ പന്ത്രണ്ടു വെള്ളിയാഴ്ച വൈകീട്ട് നാല് മണിയ്ക്ക് ഇന്ത്യൻ സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷൻ മെറോൻ മാർ ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതീയൻ കത്തോലിക്കാ ബാവ ,ഗീവർഗീസ് മാർ കൂറിലോസ് തിരുമേനി ,ഡോ യോഹന്നാൻ മാർ ദിയസ്കോറസ് തിരുമേനി എന്നിവരുടെ കാർമികത്വത്തിൽ നടക്കും