കുവൈറ്റ് സിറ്റി : പത്ത് വര്‍ഷത്തിലേറെ പഴക്കമുള്ള വാഹനങ്ങള്‍ നിരോധിക്കണമെന്നാണ് സര്‍ക്കാരിനോട് ഗതാഗത വകുപ്പ് ശുപാര്‍ശ ചെയ്തിരിക്കുന്നത്. ഗതാഗത കുരുക്ക് പരിഹരിക്കാനുള്ള നടപടികളുടെ ഭാഗമായാണ് വകുപ്പ് ഇത്തരമൊരു നടപടിയ്ക്ക് ഒരുങ്ങുന്നത്. പരിസ്ഥിതി മലിനീകരണം കുറയ്ക്കാനും സഹായകമാകും എന്ന നിലയില്‍ ഈ നിര്‍ദ്ദേശത്തിന് പരിസ്ഥിതി വകുപ്പിന്റെ പിന്തുണയുമുണ്ട്.
ശുപാര്‍ശ പുതിയതല്ലെന്നും നേരത്തെ തന്നെ ഈ ആവശ്യം ഉന്നയിക്കപ്പെട്ടിട്ടുണ്ടെങ്കിലും പ്രാവര്‍ത്തികമായിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു.
പല കാരണങ്ങളാല്‍ ഈ ശുപാര്‍ശ പ്രാവര്‍ത്തികമാക്കുന്നത് എളുപ്പമുള്ള കാര്യമല്ലെന്നും, ഗുണത്തോടൊപ്പം ദോഷവും അടങ്ങിയതാകും നിരോധനം കൊണ്ടുവന്നാല്‍ എന്ന അഭിപ്രായമുണ്ട്. മാത്രമല്ല സ്പെയര്‍ പാര്‍ട്ട്സിന്റെ ബിസിനസില്‍ 50 ശതമാനം ഇടിവുണ്ടാകുമെന്നും മെട്രോ ഉള്‍പ്പെടെയുള്ള പൊതുഗതാഗത സംവിധാനം ശക്തിപ്പെടുത്തിയശേഷം മാത്രം നടപ്പാക്കേണ്ട നിര്‍ദ്ദേശമാണെന്ന വാദമുണ്ട്.