കുവൈറ്റ് സിറ്റി : വിദേശികളുടെ വിസ പുതുക്കുന്നതിന് വിദ്യാഭ്യാസയോഗ്യതാ സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന് ഹാജരാക്കണം. പുതിയ വിസ ലഭിക്കുന്നതിന് മാന്‍പവര്‍ അതോരിറ്റി ബിരുദ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിരിക്കുന്നു. എണ്ണമേഖലയിലാണ് പുതിയ തീരുമാനങ്ങള്‍ ആദ്യം നടപ്പാക്കുന്നത്. തുടര്‍ന്ന സ്വകാര്മേഖലയുള്പ്പെടെയുള്ള മേഖലകളിലേക്ക് നടപടി വ്യാപിപ്പിക്കും. ജനസംഖ്യാ അസന്തുലനം ഇല്ലാതാക്കുന്നതിതിന്റെ ഭാഗമായാണ് പുതിയ നടപടി.
തൊഴില്‍ മേഖലയിലെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കാന്‍ ഈ നടപടി ആവശ്യമാണ്. തൊഴിലിടങ്ങളിലെ വിദേശികളുടെ വര്‍ദ്ധനവ് ജനസംഖ്യാ അസന്തുലനത്തിനു കാരണമാകുന്നു. യോഗ്യരും പരിചയസമ്പന്നരും മാത്രം പരിഗണിക്കപ്പെടുകയെന്ന നിലപാടാണ് അധികൃതർക്കുള്ളത് .
വിസക്കച്ചവടം തടയുക, മികച്ച യോഗ്യതയില്ലാത്തവര്‍ കുവൈറ്റിലേക്ക് എത്തുന്ന സാഹചര്യം ഇല്ലാതാക്കുക തുടങ്ങിവയും പുതിയ നീക്കത്തിനുപിന്നിലുണ്ട്.
ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ സര്‍ക്കാര്‍ മേഖലകളിലേക്കുള്ള റിക്രൂട്ട്മെന്റുകള്‍ക്ക് കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.