India

തിത്‍ലി ചുഴലിക്കാറ്റ് ഒഡീഷ തീരത്തെത്തി ; മൂന്ന് ലക്ഷത്തോളം പേരെ മാറ്റിപാർപ്പിച്ചു

ഭുവനേശ്വർ ; ബംഗാൾ തീരത്ത് രൂപം കൊണ്ട തിത്‍ലി ചുഴലിക്കാറ്റ് ഒഡീഷ തീരത്തെത്തി.സംസ്ഥാനത്തിന്റെ തെക്ക് കിഴക്കൻ ജില്ലകളിൽ കനത്ത മഴ തുടരുകയാണ്.ഒഡീഷ തീരത്ത് നിന്നും മൂന്ന് ലക്ഷത്തോളം പേരെ മാറ്റിപാർപ്പിച്ചു.

ഗോപാല്പൂരിൽ 105 കിലോമീറ്റർ വേഗതയിലാണ് ചുഴലിക്കാറ്റ് വീശുന്നത്.കാറ്റിന്റെ വേഗത മണിക്കൂറിൽ 165 കിലോമീറ്ററാണ്.836 ക്യാംപുകൾ ഒഡീഷയിൽ വിവിധ ഇടങ്ങളിലായി തുറന്നു. മുന്നൂറോളം ബോട്ടുകളും സജ്ജമാക്കിനിർത്തി.

ആവശ്യമെങ്കിൽ സൈന്യത്തിന്റെ സഹായവും തേടും.അറബികടൽ,ബംഗാൾ ഉൾക്കടൽ ഭാഗങ്ങളിൽ ശക്തമായ കാറ്റു വീശുമെങ്കിലും കേരളത്തിൽ വ്യാപക മഴയ്ക്ക് സാധ്യതയില്ല.

157 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close