ന്യൂഡല്‍ഹി: കാമുകിക്ക് ചിലവിന് നല്കാന് പണം മോഷ്ടിച്ച ഗൂഗിള്‍ എഞ്ചിനീയറെ പൊലീസ് പിടികൂടി. ഗര്‍വീത് സാഹ്നി എന്ന 24കാരനെയാണ് പൊലീസ് പിടികൂടിയത്. കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു സംഭവം. ഡല്‍ഹി താജ് പാലസില്‍ നടന്ന പരിപാടിക്കിടെ ഇയാള്‍ 10000 രൂപ രൂപ മോഷ്ടിക്കുകയായിരുന്നു. താജില്‍ നടത്തിയ ഒരു കോണ്‍ഫറന്‍സിനിടെ ദേവ്യാനി ജയിന് എന്നയാളുടെ ബാഗില്‍ നിന്നുമാണ് പണം മോഷ്ടിച്ചത്.
പണം നഷ്ടമായത് ശ്രദ്ധയില്‍ പെട്ട ദേവ്യാനി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് സിസിടിവി ദൃസ്യങ്ങള് പരിശോധിച്ച പൊലീസ് ഗര്‍വീതിനെ തിരിച്ചറിഞ്ഞു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇയാളെ വീട്ടില്‍ വച്ച് പിടികൂടുകയായിരുന്നു. 3000 രൂപ ഗര്വീതില് നിന്ന് വീണ്ടെടുത്തു.
താന്‍ കടുത്ത സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്ന ആളാണെന്നും കാമുകിയുടെ ചിലവ് താങ്ങാനാകാത്തതിനാലാണ് പണം മോഷ്ടിച്ചതെന്നും ഗര്‍വീത് പറഞ്ഞതായി ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ പറഞ്ഞു.