Kerala

അനുബന്ധ രേഖകൾ നൽകിയില്ല ; ഗാന്ധിജയന്തി പൊതുമാപ്പ് ലഭിക്കാതെ തടവുകാർ

തിരുവനന്തപുരം ; ഗാന്ധി ജയന്തിയോടനുബന്ധിച്ച് കേന്ദ്ര സർക്കാർ ജയിൽ തടവ് കാർക്കായി പ്രഖ്യാപിച്ച പൊതുമാപ്പ് കേരളത്തിൽ നടപ്പായില്ല.ഇരയുടെ കുടുംബത്തിന്റെ അഭിപ്രായവും തടവുകാർ ചെയ്ത കുറ്റം സംബന്ധിച്ച വിശദമായ വിവരവും സർക്കാർ ഗവർണർക്ക് നൽകാത്തതാണ് തടവുകാർക്ക് തിരിച്ചടി ആയത്.

രാഷ്ട്രപിതാവ് മഹാത്മ ഗാന്ധിയുടെ 150 മത് ജന്മവാർഷികത്തോടനുബന്ധിച്ചാണ് കേന്ദ്ര സർക്കാർ തടവ്കാർക്ക് പൊതുമാപ്പ് പ്രഖ്യാപിച്ചത്.പൊതുമാപ്പ് നൽകേണ്ട തടവുകാരുടെ പട്ടിക തയ്യാറാക്കി ഗവർണ്ണറുടെ അനുമതി വാങ്ങേണ്ടത് സംസ്ഥാന സർക്കാരിന്റെ ചുമതലയാണ്. വൃദ്ധർ, ഗുരുതര രോഗികൾ, ശാരീരിക വൈകല്യമുള്ളവർ ,വനിതകൾ എന്നീ ഗണത്തിൽപ്പെടുന്ന തടവ്കാർക്ക് മുൻഗണന നൽകണമെന്നും കേന്ദ്ര സർക്കാർ നിർദേശിച്ചിരുന്നു.

എന്നാൽ സംസ്ഥാന സർക്കാർ 120 തടവുകാരുടെ പട്ടിക തയ്യാറാക്കിയപ്പോൾ അതിൽ രാഷ്ട്രീയ സംഘർഷങ്ങളിൽ ജീവപര്യന്തത്തിന് താഴെ ശിക്ഷിക്കപ്പെട്ടവരാണ് ഭൂരിഭാഗവും. പട്ടികയുടെ സൂക്ഷ്മ പരിശോധനയിൽ ഗവർണ്ണറുടെ അംഗീകാരം ലഭിക്കില്ലെന്ന് മനസ്സിലാക്കിയതിനാൽ ആശയക്കുഴപ്പം മൂലം ഇതിൽ 36 പേരുടെ പട്ടിക ഗവർണ്ണർക്ക് മുന്നിൽ എത്താൻ വൈകി.

ഒടുവിൽ ഗവർണ്ണർക്ക് മുന്നിൽ പട്ടിക എത്തിയപ്പോൾ പട്ടികക്കൊപ്പം ഹാജരാക്കേണ്ട അനുബന്ധ രേഖകളായ ശിക്ഷിക്കപ്പെട്ടവരുടെ കേസ് സംബസിച്ച വിശദവിവരങ്ങൾ ,ഇതിനു പുറമേ ഇരകളുടെ കുടുംബത്തിന്റെ അഭിപ്രായവും സർക്കാർ നൽകിയില്ല. ഈ കാരണങ്ങൾ കൊണ്ട് തന്നെ ഗവർണ്ണർ പട്ടിക മടക്കുകയായിരുന്നു.സംസ്ഥാന സർക്കാരിന്റെ പിടിപ്പുകേട് മൂലം പൊതുമാപ്പ് ലഭിക്കേണ്ട 120 തടവുകാർ ഇപ്പോഴും ജയിലുകളിൽ തുടരുകയാണ്.

110 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close