ചെന്നൈ: കോണ്‍ഗ്രസ് നേതാവ് പി ചിദംബരത്തിന്റെ മകന് കാര്‍ത്തി ചിദംബരത്തിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടി. 54 കോടി രൂപയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. ഐഎന്‍എക്സ് മീഡിയ കേസില്‍ എന്‍ഫോഴ്സ് ഡയറക്ടറേറ്റിന്റേതാണ് നടപടി.
https://www.youtube.com/watch?v=xM3mAUvzPqU
ഇന്ത്യക്കു പുറമെ വിദേശത്ത് നിന്നുള്ള ആസ്തികളും കണ്ടുകെട്ടിയവയിലുള്പ്പെടുന്നു. ന്യൂഡല്‍ഹി ജോര്ബാഗിലേയും, ഊട്ടി, കൊടൈക്കനാല്‍ എന്നിവിടങ്ങളിലെ ബംഗ്ലാവുകളും യുകെയിലെ വസതി, ബാഴ്സലോണയിലെ വസ്തുക്കള്‍ എന്നിവയാണ് കണ്ടുകെട്ടിയത്.
ഇന്ദിരാണി മുഖര്‍ജി, പീറ്റര്‍ മുഖര്‍ജി എന്നിവരുടെ ഉടമസ്ഥയിലുള്ള ഐ.എന്‍.എക്സ് മീഡിയ കമ്പനിക്ക് വിദേശ നിക്ഷേപം സ്വീകരിക്കുന്നതിന് പി.ചിദംബരം ധനമന്ത്രിയായിരിക്കെ കാര്‍ത്തി കോഴവാങ്ങി ഇടപെടല്‍ നടത്തിയെന്നാണ് സിബിഐ കണ്ടെത്തിയത്. ഈ കേസില്‍ കാര്‍ത്തിയെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് കേസില്‍ കാര്‍ത്തി ജാമ്യത്തിലിറങ്ങിയിരുന്നു.