കൊല്ലം: ചവറയില്‍ രണ്ടിടത്ത് മുഖംമൂടി മോഷണം. വടക്കുംതല സ്വദേശി ബാബു. കന്നേറ്റി സ്വദേശി മുഹമ്മദ് കുഞ്ഞ് എന്നിവരുടെ വീടുകളില്‍ ഇന്ന് രാവിലെയാണ് മോഷണം നടന്നത്.
ബാബുവിന്റെ വീട്ടില്‍ നിന്ന് ഏഴുപവന്‍ സ്വര്‍ണാഭരണങ്ങളും മുഹമ്മദ്കുഞ്ഞിന്റെ വീട്ടില്‍ നിന്ന് മൂന്ന് പവന്റെ മാലയുമാണ് സംഘം കവര്‍ന്നത്. രണ്ട് വീടുകളുടേയും അടുക്കളയുടെ കതക് കുത്തിപ്പൊളിച്ച നിലയിലാണ്.
മോഷ്ടാക്കള്‍ മുഖംമൂടി ധരിച്ചിരുന്നതായി വീട്ടുകാര്‍ പൊലീസിന് മൊഴി നല്കി. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.