തിരുവനന്തപുരം ; ലൈംഗിക പീഡനപരാതിയിൽ ഷൊര്‍ണൂര്‍ എം എല്‍ എ. പി കെ ശശിക്കെതിരെ സി പി എം നടപടി ഉറപ്പായി. ഡി വൈ എഫ് ഐ പാലക്കാട് ജില്ലാക്കമ്മറ്റിയിലെ വനിതാ അംഗം നല്കിയ പരാതിയിലാണ് ശശിക്കെതിരെ സി പി എം അന്വേഷണം നടത്തിയത്.
പാര്‍ട്ടി സെക്രട്ടേറിയേറ്റ് അംഗങ്ങളായ പി കെ ശ്രീമതിയും എ കെ ബാലനുമാണ് പരാതി അന്വേഷിച്ചത്. ലൈംഗിക പീഡന പരാതി ആയതിനാലും പരാതിയില്‍ യുവതി ഉറച്ചു നില്ക്കുന്നതു കൊണ്ടും ശശിക്കെതിരെ നടപടി ഉറപ്പാണെന്നാണ് സൂചന.
വെള്ളിയാഴ്ച നടക്കുന്ന സി പി എമ്മിന്റെ സെക്രട്ടേറിയേറ്റ് യോഗത്തില്‍ റിപ്പോര്‍ട്ട് ചര്‍ച്ചയ്ക്ക് എടുക്കും.ശനിയാഴ്ച നടക്കുന്ന സി പി എം സംസ്ഥാന കമ്മറ്റിയിലാകും ശശിക്കെതിരെ നടപടി തീരുമാനിക്കുക.