കശ്മീര്‍: ജമ്മു കശ്മീരിലെ ഹന്ദ്വാരയില് സുരക്ഷസേനയും ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ വധിച്ചു. ഇവരുടെ പക്കല്‍ നിന്നും ആയുധങ്ങളും പാക് നിര്‍മിത കറന്‍സികളും കണ്ടെത്തിയിട്ടുണ്ട്. ഇവര്‍ ഏത് ഭീകര സംഘടനയില്‍ പെട്ടവരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് ഏറ്റുമുട്ടലുണ്ടായത്. കൂടുതല്‍ ഭീകരര്‍ മേഖലയിലുണ്ടെന്നാണ് സൂചന. ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്.
പ്രദേശത്തെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ താത്കാലികമായി റദ്ദ് ചെയ്തിരിക്കുകയാണ്. സംസ്ഥാനത്ത് നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിനെതിരെ ഭീകരര്‍ നിലപാടെടുത്തിരുന്നു.