Kerala

നായയുടെ പോലും പിന്തുണ ഇല്ലാത്തവരാണ് സമരത്തിനിറങ്ങുന്നത്; ശബരിമല യുവതി പ്രവേശനത്തില്‍ സമരക്കാരെ അധിക്ഷേപിച്ച് ജി സുധാകരന്‍

ആലപ്പുഴ: ശബരിമല യുവതി പ്രവേശനത്തില്‍ സമരക്കാരെ അധിക്ഷേപിച്ച് മന്ത്രി ജി സുധാകരന്‍. നായയുടെ പിന്തുണ പോലും ഇല്ലാത്തവരാണ് തെരുവില്‍ സമരത്തിന് ഇറങ്ങുന്നത്. സമരത്തിന് ഇറങ്ങുന്നവരില്‍ നാല് പേരുടെ പിന്തുണ ഉള്ളത് എന്‍എസ്എസിനു മാത്രമാണ്. രാജ കുടുംബത്തെ നാട്ടുകാര്‍ കാണുന്നത് ഇപ്പോള്‍ മാത്രമാണ്. നശിച്ച ഫ്യൂഡല്‍ സംസ്‌കാരം ഉയര്‍ത്തി കൊണ്ടുവരാനാണ് ഇപ്പോള്‍ ശ്രമിക്കുന്നത്. കോണ്‍ഗ്രസുകാര്‍ രാജവാഴ്ചയുടെ ഉച്ചിഷ്ടം കഴിക്കുകയാണ്. ശബരിമല വിഷയത്തില്‍ എസ്എന്‍ഡിപിയുടേത് നല്ല നിലപാടാണെന്നും ജി സുധാകരന്‍ ആലപ്പുഴയില്‍ പറഞ്ഞു

6K Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close