മോസ്കോ: സാങ്കേതിക തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് റഷ്യയുടെ സോയൂസ് റോക്കറ്റ് അടിയന്തരമായി തിരിച്ചിറക്കി. കസാഖിസ്ഥാനിലാണ് റോക്കറ്റ് തിരിച്ചിറക്കിയത്. വിക്ഷേപണത്തിന് പിന്നാലെയാണ് തകരാര്‍ കണ്ടെത്തിയത്.
രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്ക് വ്യാഴാഴ്ചയാണ് റോക്കറ്റ് വിക്ഷേപിച്ചത്. രണ്ട് ബഹിരാകാശ സഞ്ചാരികളും വാഹനത്തിലുണ്ടായിരുന്നു. റഷ്യയുടേയും അമേരിക്കയുടേയും യാത്രികരായിരുന്നു പേടകത്തിലുണ്ടായിരുന്നത്.
ഇരുവരും സുരക്ഷിതരാണെന്ന് റഷ്യന്‍ ബഹിരാകാശ ഏജന്‍സിയായ റോസ്കോസ്മോസും, അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയും അറിയിച്ചു. ബൂസ്റ്ററിലാണ് തകരാര്‍ സംഭവിച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കി.