ബഹ്റൈൻ പ്രതിഭ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ പ്രസിദ്ധ സാഹിത്യകാരൻ ചെറുകാട് അനുസ്മരണവും ചെറുകാടിന്റെ സാഹിത്യ സാമൂഹ്യ ജീവിത പഠനവും നടത്തുന്നു.ഒക്ടോബർ പന്ത്രണ്ട് വെള്ളിയാഴ്ച വൈകിട്ട് അഞ്ചു മണിക്ക് പ്രതിഭ ആസ്ഥാനത്തു ചേരുന്ന അനുസ്മരണ സമ്മേളനത്തിൽ ബഹ്റൈൻ പ്രതിഭ സീനിയർ അംഗം പി ടി തോമസ് ചെറുകാട് അനുസ്മരണ പ്രഭാഷണം നടത്തും.ഈ ചടങ്ങിൽ വെച്ച് പ്രതിഭ അംഗം മനു കാരയാട് രചിച്ച വെയിൽ പച്ച എന്ന കവിതാ സമാഹരണത്തിന്റെ പ്രകാശനവും നടക്കും.