കുവൈറ്റ് സിറ്റി : കണ്ണൂര്‍ നിവാസികളുടെ കുവൈറ്റിലെ സംഘടനയായ കണ്ണൂര്‍ എക്സ് പാറ്റ്സ് അസോസിയേഷന് കോലത്തുനാട് മഹോത്സവം 2018 സംഘടിപ്പിക്കുന്നു. നടി ലിയോണ ലിഷോയ് മുഖ്യാതിഥിയായി പങ്കെടുക്കും. കൂടാതെ കണ്ണൂര്‍ സലിമിന്റെ മകള്‍ സജീലാ സലിം, ഗായകന് ഇഷാല്‍ ദേവ്, മിമിക്രിതാരം ബിജു ഭാസ്ക്കര്‍ തുടങ്ങിയവര്‍ നാട്ടില്‍ നിന്നും പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഒക്ടോബര്‍ 26ന് അബ്ബാസിയ നോട്ടിംഗം ബ്രിട്ടീഷ് സ്കൂളില്‍ വൈകുന്നേരം 4 മുതല്‍ ആണ് കലാപരിപാടികള്‍ ആരംഭിക്കുന്നത്. പ്രസിഡന്റ് പുഷ്പരാജന്‍, ജനറല്‍ സെക്രട്ടറി വിനയന് അഴിക്കോട്, രക്ഷാധികാരി ആന്റോ, പ്രോഗ്രാം കണ്‍വീനര്‍ ഷാനുതലശ്ശേരി, വനിതാ പ്രോഗ്രാം കണ്‍വീനര്‍ ഷെറിന് മാത്യൂ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.