കുവൈറ്റ് സിറ്റി : ശബരിമലയ്ക്കായി കുവൈറ്റിലും ശരണമന്ത്രങ്ങൾ മുഴങ്ങുന്നു.കുവൈറ്റിലെ പ്രമുഖ സാംസ്കാരിക സംഘടനയായ ‘സംസ്കൃതി കുവൈറ്റിന്റെ ആദ്ധ്യാത്മിക വിഭാഗം അയ്യപ്പ സേവാസമിതി നാമജപ യജ്ഞവും, ധര്‍മ്മരക്ഷാ സമ്മേളനവും നടത്തി.
ശബരിമലയുടെ പവിത്രത ആസൂത്രിതമായി തകര്‍ക്കാനുളള ശ്രമമാണ് സർക്കാരിന്റേതെന്നും,കേരളത്തിലെ വിവിധ ക്ഷേത്രങ്ങളില്‍ സംസ്ഥാന സര്‍ക്കാറിന്റെ അതിക്രമങ്ങളാണ് നടക്കുന്നതെന്നും സമ്മേളനത്തിൽ അഭിപ്രായം ഉയർന്നു.
കുവൈറ്റിലെ വിവിധ സംഘടനകള്‍ സമ്മേളനത്തില്‍ പങ്കെടുത്തു.