കുവൈറ്റ് സിറ്റി : ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കാന്‍ കുവൈറ്റിലെ പ്രമുഖ സാംസ്കാരിക സംഘടനയായ ‘സംസ്കൃതി കുവൈറ്റ്ിന്റെ’ ആദ്ധ്യാത്മിക വിഭാഗം അയ്യപ്പ സേവാസമിതി നാമജപ യജ്ഞവും, ധര്‍മ്മരക്ഷാ സമ്മേളനവും നടത്തി. ശബരിമലയുടെ പവിത്രത ആസൂത്രിതമായി തകര്‍ക്കാനുളള ശ്രമമാണ് ഈ യുവതി പ്രവേശനത്തിന്റെ ഉദ്ദേശമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ രക്ഷാധികാരി സനല്‍ കെ.പി പറഞ്ഞു. കേരളത്തിലെ വിവിധ ക്ഷേത്രങ്ങളില്‍ സംസ്ഥാന സര്‍ക്കാറിന്റെ സമീപകാലത്തെ അധിക്രമങ്ങളെപ്പറ്റിയും പ്രതിപാദിച്ചു. കുവൈറ്റിലെ വിവിധ സംഘടനകള്‍ സമ്മേളനത്തില്‍ പങ്കെടുത്തു. എന്‍ എസ് എസ് പ്രസിഡന്റ് പ്രസാദ് പദ്മനാഭന്, സാരഥി പ്രസിഡന്റ് സുഗുണന്, സംസ്കൃതി കുവൈറ്റ് പ്രസിഡന്റ് ഹരിദാസ്, സേവാദര്‍ശന്‍ ജനറല്‍ സെക്രട്ടറി ശ്രീ പ്രവീണ്‍, ഭാരതത്തീയ പ്രവാസി പരിഷത് പ്രസിഡന്റ് സുമോദ്, വോയസ് ഓഫ് കുവൈറ്റ് ഓര്‍ഗനൈസിംഗ് സെക്രട്ടറി ചന്ദ്രശേഖര്‍, ചെട്ടിക്കുളങ്ങര അമ്മ സേവാസമിതി പ്രസിഡന്റ് സന്തോഷ് കുമാര്‍, ചെട്ടിക്കുളങ്ങര അമ്മ പ്രവാസി സേവാസമിതി അഡൈ്വ.മെമ്പര്‍ ബിനോയ് ചന്ദ്രന്, ഇസ്കോണ്‍ ഓര്‍ഗനൈസര്‍ സുദര്ശന്, അദ്വൈതം പ്രസിഡന്റ് ശ്രീകുമാര്‍ എന്നിവര്‍ ശബരിമല ആചാരാനുഷ്ഠാനങ്ങളെപ്പറ്റിയും സര്‍ക്കാറിന്റെ നിഷ്ക്രിയതയെപ്പറ്റിയും സംസാരിച്ചു. അയ്യപ്പസേവാ സമിതി കണ്‍വീനര്‍ ഇ.പി.ശ്രീനിവാസന് സ്വാഗതം ആശംസിച്ചു. സെക്രട്ടറി അജയ്കുമാര്‍ നന്ദി പ്രകാശനവും ചെയ്തു.