ന്യൂഡൽഹി ; വിദേശരാജ്യങ്ങളിൽ പണപ്പിരിവ് നടത്താൻ പോകാനിരുന്ന മന്ത്രിമാരുടെ യാത്രയ്ക്ക് കേന്ദ്രസർക്കാർ അനുമതി നൽകിയില്ല.നിലവിൽ മുഖ്യമന്ത്രിക്ക് മാത്രമാണ് അനുമതി നൽകിയിരിക്കുന്നത്.
പ്രളയ ദുരിതാശ്വാസത്തിന്റെ പേരിലാണ് മുഖ്യമന്ത്രിയും,17 മന്ത്രിമാരും വിദേശത്തേയ്ക്ക് പോകാൻ തീരുമാനിച്ചിരുന്നത്.
ഈ മാസം 19 ന് പോകാനായിരുന്നു തീരുമാനം.വിദേശ പ്രതിനിധികളുമായി സംസ്ഥാന സംഘം ചർച്ച നടത്തരുതെന്നും,വിദേശ ഫണ്ട് സ്വീകരിക്കരുതെന്നും കേന്ദ്രം നിർദേശം നൽകിയിട്ടുണ്ട്.
നിലവിൽ ദുരിതാശ്വാസ സഹായമായി വിവിധ വിദേശ-സ്വദേശ സന്നദ്ധ സംഘടനകളും, വ്യക്തികളും സാധനസാമഗ്രികള്‍ വിദേശ രാജ്യങ്ങളില്‍ നിന്നും കേരളത്തിലേക്ക് അയക്കുന്നുണ്ട്.
കേന്ദ്ര സര്‍ക്കാരിന്റെ നോട്ടിഫിക്കേഷന്‍ നമ്പര്‍ 59/2018 Customs dated 21082018 പ്രകാരവും, സര്‍ക്കാര്‍ ഉത്തരവ് നമ്പര്‍ 458/2018/DMD dated 22082018 പ്രകാരവും, ദുരന്ത നിവാരണ നിയമപ്രകാരവും ഇത്തരം വിദേശ സാധനസാമഗ്രികള്‍ ദുരിതാശ്വാസ സഹായമായി കൈപറ്റുവാനും വിതരണം ചെയ്യുവാനും ജില്ലാ കളക്ടര്‍ക്ക് അധികാരം നൽകിയിട്ടുണ്ട്.