കുവൈറ്റ് സിറ്റി : കുവൈറ്റിലെ സ്വകാര്യ സ്കൂളുകളില്‍ പരിശോധന നടത്തുവാന്‍ പ്രത്യേക സംഘത്തെ നിയമിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ്. ചില വിദ്യാലയങ്ങള്‍ നിയമങ്ങള്‍ പാലിക്കുന്നില്ലെന്നത് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് നടപടി. സ്കൂളുകളുടെ ഫീസ്, സ്കൂള്‍ കെട്ടിടത്തിന്റെ നിര്‍മ്മാണഘടന, സ്കൂളിന്റെ പ്രവര്‍ത്തന രീതി തുടങ്ങിയ കാര്യങ്ങളില്‍ നിയമങ്ങള്‍ പാലിക്കുന്നുണ്ടോയെന്നത് പരിശോധിക്കണ്ട ചുമതലയാകും പുതിയ സംഘത്തിന്. നിയമലംഘങ്ങള്‍ കണ്ടെത്തി നടപടികള്‍ക്കായി ശുപാര്‍ശചെയ്യാന്‍ അധികാരമുള്ളതും സ്ഥിരം സംവിധാനമെന്ന നിലയിലുമാകും സംഘത്തിന്റെ പ്രവര്‍ത്തനം. സ്വകാര്യ വിദ്യാലയങ്ങളില്‍ നേരിട്ട് സന്ദര്‍ശനം നടത്തി കാര്യങ്ങള്‍ വിലയിരുത്തും.