ഏകതാ എന്ന പ്രവാസി മലയാളികളുടെ കൂട്ടായ്മയാണ് മസ്ക്കറ്റിൽ 9 ദിവസം നീണ്ടുനിൽക്കുന്ന നവരാത്രി സംഗീതോത്സവം സംഘടിപ്പിച്ചിരിക്കുന്നത്
തിരുവനന്തപുരത്തു നടന്നു വരുന്ന നവരാത്രി സംഗീതോത്സവത്തിന്റെ മാതൃകയിലും, ചിട്ടയോടെയുമാണ് ഏകതാ മസ്കറ്റ് സംഗീതോത്സവം സംഘടിപ്പിച്ചിരിക്കുന്നത്. ഒൻപതു ദിവസം നീണ്ടുനിൽക്കുന്ന സംഗീതോൽസവത്തിൽ ഇന്ത്യയിലെയും ഒമാനിലെയും സംഗീതപ്രതിഭകൾ കച്ചേരികൾ അവതരിപ്പിക്കുന്നുണ്ട്.ആദ്യമായാണ് നവരാത്രി സംഗീതോൽസവം വിപുലമായി ഒമാനിൽ സംഘടിപ്പിച്ചിരിക്കുന്നത്.ദാർസ്സൈത് അൽ അഹ് ലി ക്ലബ്ബിൽ നടക്കുന്ന സംഗീതോത്സവത്തിന്റെ ഉദ്ഘാടനം ഒമാനിലെ ഇൻഡ്യൻ സ്ഥാനപതി മുനു മഹാവർ നിർവ്വഹിച്ചു.ഇതേ വേദിയിൽ വിജയദശമി ദിനത്തിൽ പ്രമുഖ ആചാര്യന്മാരുടെ അനുഗ്രഹീത സാന്നിധ്യത്തിൽ പുലർച്ചെ 4.30 നും 9.30 നും ഇടയിൽ വിദ്യാരംഭം നടക്കും.