കുവൈറ്റ് സിറ്റി : ഹസാവിയില്‍ പുതുതായി നിര്‍മ്മിച്ച യുണൈറ്റഡ് ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്കൂളിന്റെ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിന്റെ ഉദ്ഘാടനം തോമസ് ചാണ്ടി എം.എല്‍.എ. നിര്‍വ്വഹിച്ചു. യുണൈറ്റഡ് ഇന്ത്യന്‍ സ്കൂളിന്റെ സഹോദരസ്ഥാപനമാണ് ഹസാവിയില്‍ പുതുതായി തുടങ്ങുന്ന യുണൈറ്റഡ് ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്കൂള്‍. ഏപ്രിലില്‍ അധ്യായനം ആരംഭിക്കുന്ന സ്കൂളില്‍ കെജി മുതല്‍ ഒന്‍പതാം ക്ലാസ് വരെയുള്ള കുട്ടികളുടെ അഡ്മിഷന് ആരംഭിച്ചിട്ടുണ്ട്.
വിശാലമായ കംപ്യൂട്ടര്‍, ബയോ, കെമിസ്ട്രി, ഫിസിക്സ് ലാബുകളും ലൈബ്രറികളും കൂടാതെ രാജ്യാന്തര നിലവാരത്തിലുള്ള ബാസ്ക്കറ്റ് ബോള്‍ കോര്‍ട്ടും ഒരുക്കിയിട്ടുണ്ട്. 60 ക്ലാസ് മുറികളും 26 ഓഫീസ് മുറികളും സ്ഥിതിചെയ്യുന്ന മൂന്ന് ഏക്കര്‍ വിസ്തൃതിയിലാണ് സ്കൂള്‍ സമുച്ചയം.
സ്പോണ്സര് ജാസിം അഹമ്മദ് ജാസില്‍ അല്‍ നസീഫ്, യുണൈറ്റഡ് ഇന്ത്യന്‍ സ്കൂള്‍ ഡയറക്ടര്‍ സൂസന് റോയ്, അഡ്മിനിസ്ട്രേഷന് മാനേജര്‍ ജോണ്‍ തോമസ്, പ്രിന്‍സിപ്പല്‍ അജിത് കുമാര്‍, ചെറിയാന് തോമസ്, വൈസ് പ്രിന്‍സിപ്പല്‍ ജോസഫ് മാത്യു തുടങ്ങിയവര്‍ ഉദ്ഘാടനചടങ്ങില്‍ സംബന്ധിച്ചു.