കുവൈറ്റ് സിറ്റി : ഡല്‍ഹി സ്വദേശിനിയായ മീനാഗോര് (38) സാല്‍മിയ ഇന്ത്യന്‍ കമ്മ്യൂണിറ്റി സ്കൂള്‍ സീനിയര്‍ ബ്രാഞ്ചിലെ കോമേഴ്സ് അധ്യാപികയായിരുന്നു. അര്ബുധബാധയെത്തുടര്ന്ന് സ്കൂളില്‍ നിന്നും അവധിയെടുത്ത് ഡല്‍ഹിക്ക് പോകുകയായിരുന്നു. ചികിത്സയിലിരിക്കെ ഡല്‍ഹി മാക്സ് ഹോസ്പിറ്റലില്‍ ഇന്ന് പുലര്‍ച്ചെയാണ് മരണം സംഭവിച്ചത്. ഡല്‍ഹി ഷാലിമാര്‍ ബാഗ് സ്വദേശിയായ കുവൈറ്റ് എമിറേറ്റ്സ് കാര്‍ഗോ വിഭാഗ ഉദ്യോഗസ്ഥന് വിപുല്ഗോറിന്റെ ഭാര്യയാണ്.
ഡോണ്‍ബോസ്കോ സ്കൂളില്‍ ഏഴാം ക്ലാസ് വി്ദ്യാര്‍ത്ഥി യേഷ് വിപുല്‍ ഏക മകനാണ്.
സ്കൂളിലെ കലാ-സാംസ്കാരിക പ്രവര്‍ത്തനങ്ങളിലെ സജീവസാന്നിദ്ധ്യമായിരുന്ന മീനഗോര് ഒരു നര്‍ത്തകികൂടിയായിരുന്നു. സ്കൂളില്‍ നടന്ന അനുസ്മരണ സമ്മേളനത്തില്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും മീനടീച്ചറിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെക്കുകയും പുഷ്പ്പാര്‍ച്ചന നടത്തുകയും ചെയ്തു. വൈസ് പ്രിന്‍സിപ്പല്‍ ഡോ. സാം ടി കുരുവിള, ഡെപ്യൂട്ടി വൈസ് പ്രിന്‍സിപ്പല്‍ സൂസന് രാജേഷ് എന്നിവര്‍ അനുസ്മരണസമ്മേളനത്തില്‍ സംസാരിച്ചു.