സ്റ്റാർട്ട് അപ് സാങ്കേതിക രംഗത്തെ ഏറ്റവും വലിയ പ്രദർശനമായ ജൈറ്റക്സ് ഫ്യുച്ചർ സ്റ്റാർസ്ഉം ഇത്തവണ ജൈറ്റക്സ് സാങ്കേതിക വാരത്തിനൊപ്പം ഉണ്ട്. മുപ്പത്തെട്ടാമത് ജൈറ്റക്സ് സാങ്കേതിക വാരം, ദുബായ് വേൾഡ് ട്രെ സെന്ററിൽ ദുബായ് കിരീടാവകാശി ഷേഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും ഉത്ഘാടനം ചെയ്തു. തുടർന്ന് അദ്ദേഹം വിവിധ പവലിയനുകളിൽ സന്ദർശനം നടത്തി. ഇന്ത്യ ഉൾപ്പടെ നൂറിലധികം വിദേശരാജ്യങ്ങളിൽ നിന്നുള്ള ആയിരത്തിലേറെ കമ്പനികൾ ഇത്തവണ പ്രദർശനത്തിനുണ്ട്. പ്രമുഖ ജനപ്രിയ ബ്രാൻഡായ പാനാസോണിക് ഡ്രൈവറില്ലാ കാറിൽ ഉപയോഗിക്കാനാവുന്ന അതിനൂതന ടെക്നോളജി ആണ് ഇത്തവണ അവതരിപ്പിക്കുന്നത്.
അത്യാധുനിക സംവിധാനങ്ങളോടെയുള്ള ദുബായ് പോലീസിന്റെ വാഹനവും പ്രദർശനത്തിനുണ്ട്. വിവിധ സർക്കാർ ഡിപ്പാർട്മെന്റുകളും തങ്ങളുടെ പാവലിയനുകൾ ഒരുക്കിയിട്ടുണ്ട്. പതിനെട്ട് വരെ നീണ്ടു നിൽക്കുന്ന പ്രദർശനം ഭാവിയെ രൂപപ്പെടുത്തുന്ന സാങ്കേതിക വിദ്യയുടെയും, നിർമിത ബുദ്ധി, ബ്ലോക്ക് ചെയിൻ ഉൾപ്പടയുള്ള നൂതന അറിവുകളുടെയും കൈമാറ്റത്തിനു വേദിയാകും.