മുംബൈ: വിമാനത്തില്‍ നിന്ന് വീണ് എയര്‍ഹോസ്റ്റസിന് ഗുരുതര പരിക്ക്. മുംബൈയിലെ ഛത്രപതി ശിവാജി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. മുംബൈയില്‍ നിന്ന് ഡല്‍ഹിയിലേക്ക് പുറപ്പെടാന്‍ ഒരുങ്ങിയ എയര്‍ ഇന്ത്യ വിമാനത്തില്‍ നിന്ന് വീണാണ് എയര്‍ഹോസ്റ്റസിന് പരിക്കേറ്റത്. എഎല്‍ 864 വിമാനത്തില്‍ നിന്നാണ് 53കാരിയായ എയര്‍ഹോസ്റ്റസ് വീണത്. വിമാനത്തിന്റെ ഡോര്‍ അടക്കുന്നതിനിടെയാണ് സംഭവം. ഇവരെ മുംബൈയിലെ നവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.