ബെംഗലുരു: സ്കൂള്‍ പ്രിന്‍സിപ്പലിനെ വിദ്യാര്‍ത്ഥികള്‍ക്ക് മുന്നിലിട്ട് ആറംഗസംഘം വെട്ടിക്കൊന്നു. കര്‍ണാടകയില്‍ ദസറഹള്ളിയിലെ ഹവനൂര്‍ പബ്ലിക് സ്കൂള്‍ പ്രിന്‍സിപ്പള്‍ രംഗനാഥ്(60) ആണ് മരിച്ചത്. ഞായറാഴ്ച സ്പെഷ്യല്‍ ക്ലാസ് എടുക്കുന്നതിനിടെ സ്കൂളിലെത്തിയ സംഘം രംഗനാഥിനെ വെട്ടിക്കൊല്ലുകയായിരുന്നു. സ്കൂളിലെ സുരക്ഷ ജീവനക്കാരനെ ആക്രമിച്ച ശേഷമാണ് സംഘം സ്കൂളിനുള്ളില്‍ കടന്നത്. സംഭവസമയത്ത് 20ഓളം കുട്ടികള്‍ ക്ലാസിലുണ്ടായിരുന്നു.
ഇതിന് ശേഷം കാറില്‍ കയറി രക്ഷപെട്ട സംഘത്തിലെ ഒരാളെ പൊലീസ് കണ്ടെത്തി. പൊലീസിനെ ആക്രമിക്കാന്‍ ശ്രമിച്ചതോടെ ഇയാള്‍ക്കെതിരെ പൊലീസ് വെടിയുതിര്‍ത്തു. കാലിന് വെടിയേറ്റ ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
സ്കൂള്‍ കെട്ടിടവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ ജീവനക്കാരുടെ ഉള്‍പ്പെടെ മൊഴി പൊലീസ് രേഖപ്പെടുത്തി. കൊലപാതകം നേരിട്ട് കണ്ടതിന്റെ ആഘാതത്തില്‍ നിന്ന് മുക്തരാകാത്തതിനാല്‍ വിദ്യാര്‍ത്ഥികളില്‍ നിന്ന് മൊഴിയെടുക്കാനായിട്ടില്ല. സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധനക്ക് വിധേയമാക്കിയിട്ടുണ്ട്.