ശ്രീനഗര്‍: ജമ്മു കശ്മീരില്‍ പൊലീസ് ഉദ്യോഗസ്ഥന്റെ വീട്ടില്‍ നിന്ന് ആയുധങ്ങളുമായി ഭീകരന് രക്ഷപെട്ടു. ഞായറാഴ്ച രാത്രി ബുദ്ഗാവിലെ ഗോപാലപുരത്താണ് സംഭവം. മുന്‍ എസ്പി ഗുലാം മുഹമ്മദിന്റെ വീട്ടില്‍ നിന്നാണ് രണ്ട് കൈത്തോക്കുകള്‍ ഭീകരന് എടുത്തുകൊണ്ടുപോയത്.
വീട്ടില്‍ അതിക്രമിച്ച് കയറിയതിന് ശേഷമാണ് ഭീകരന് തോക്കുകളും വെടിയുണ്ടയുമായി രക്ഷപെട്ടത്. സംഭവത്തില്‍ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. അന്വേഷണം ആരംഭിച്ചതായും ബുദ്ഗാം എസ്എസ്പി തേജീന്ദര്‍ സിംഗ് പറഞ്ഞു.