ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങും അടുത്ത മാസം കൂടിക്കാഴ്ച നടത്തും. നവംബറില്‍ അര്‍ജന്റീനയിലായിരിക്കും കൂടിക്കാഴ്ചയെന്ന് ഇന്ത്യയിലെ ചൈനീസ് അംബാസിഡര്‍ ലോ ഷാവോഹുയ് പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ചര്‍ച്ച.
അഫ്ഗാനിസ്ഥാന് നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കായി ഇന്ത്യയും ചൈനയും സംയുക്ത പരിശീലന പരിപാടിക്കിടെയാണ് അദ്ദേഹം കൂടിക്കാഴ്ചയെ കുറിച്ച് വ്യക്തമാക്കിയത്. ചൈനയിലെ വുഹാനില്‍ ഈ വര്‍ഷം ആദ്യം മോദി ഷി ജിന്‍ പിങുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അന്നത്തെ ധാരണ പ്രകാരമാണ് അഫ്ഗാന് ഉദ്യോഗസ്ഥര്‍ക്ക് വേണ്ടി ഇരു രാജ്യങ്ങളും പരിപാടി സംഘടിപ്പിക്കുന്നത്. ഇന്ന് മുതല്‍ 26 വരെയാണ് പരിപാടി.