ന്യൂഡൽഹി: ആശുപത്രിയിലെത്തി ഡോക്ടറെയും നഴ്സിനെയും സുരക്ഷ ഉദ്യോഗസ്ഥരെയും ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ ജെഎൻയു യൂണിയൻ മുൻ പ്രസിഡന്റ് കനയ്യ കുമാറിനെതിരെ കേസെടുത്തു. പട്ന എയിംസ് ആശുപത്രിയിലെ ജീവനക്കാരോടാണ് കനയ്യ കുമാറും സംഘവും അപമര്യാദയായി പെരുമാറിയത്.
കനയ്യക്കെതിരെ നടപടിയെടുത്തില്ലെങ്കിൽ ശക്തമായ രീതിയിൽ സമരം തുടങ്ങുമെന്ന് ഡോക്ടർമാരുടെ സംഘടന നിലപാടെടുത്തതോടെയാണ് കേസ് രജിസ്റ്റർ ചെയ്യാൻ പൊലീസ് തയ്യാറായത്.
ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന എ.ഐ.എസ്.എഫ് നേതാവ് സുശീല്‍ കുമാറിനെ കാണാനെത്തിയതായിരുന്നു കനയ്യ കുമാറും സഹപ്രവര്‍ത്തകരും. ഇവര്‍ ആശുപത്രിയില്‍ തങ്ങുകയും ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറെയും നഴ്സിനെയും സുരക്ഷാ ഉദ്യോഗസ്ഥരെയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് ജീവനക്കാരുടെ മൊഴി.