ക്രൂഡ് ഓയില്‍ വില നിയന്ത്രിക്കുവാന്‍ സൗദി അറേബ്യയോടും എണ്ണ ഉല്പാദക രാജ്യങ്ങളോടും പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടു. വില വര്‍ദ്ധിക്കുന്നത് ആഗോള വളര്‍ച്ചയെ ബാധിക്കുമെന്നും വികസ്വര രാജ്യങ്ങള്‍ക്ക് ഭീഷണി ഉയര്‍ത്തുമെന്നും ആഗോള പെട്രോളിയം, പ്രകൃതി വാതക കമ്പനികളുടെ മേധാവികളുമായി നടത്തിയ കൂടിക്കാഴ്ചയില്‍ അദ്ദേഹം പറഞ്ഞു. കൂടിക്കാഴ്ചയില്‍ സൗദി പെട്രോളിയം മന്ത്രി ഖാലിദ് അല്‍-ഫാലിഹും പങ്കെടുത്തു. ഇറാനെതിരെ യു എസ് ഏര്‍പ്പെടുത്തിയ ഉപരോധത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ചര്‍ച്ച.