പനാജി: ഗോവയില്‍ രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ പാര്‍ട്ടിയില്‍ നിന്ന് രാജി വച്ചു. ദയാനന്ദ് സോപ്ടെ, സുഭാഷ് ഷിരോദ്കര് എന്നിവരാണ് രാജി വച്ചത്. ഇരുവരും ബിജെപിയില്‍ ചേരുമെന്നാണ് സൂചന. ഇന്നലെ രാത്രിയോടെയാണ് ഇവര്‍ പാര്‍ട്ടിക്ക് രാജിക്കത്ത് കൈമാറിയത്. മാന്‍ഡ്രെം മണ്ഡലത്തിലെ എംഎല്‍എയാണ് ദയാനന്ദ് സോപ്ടെ. ഷിരാഡെ മണ്ഡലത്തില്‍ നിന്നാണ് ഷിരോദ്കര് വിജയിച്ചത്.