ബെംഗലുരു: ലോണ്‍ അനുവദിക്കണമെങ്കില്‍ തന്റെ ഇഷ്ടങ്ങള്‍ക്ക് വഴങ്ങണമെന്ന് ആവശ്യപ്പെട്ട ബാങ്ക് മാനേജരെ മര്‍ദ്ദിച്ച് യുവതി. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലായി. സംഭവത്തില്‍ യുവതി നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ബാങ്ക് മാനേജരെ പൊലീസ് അറസ്റ്റ് ചെയ്തു.
കര്‍ണാടകയിലെ ദാവന്‍ഗരെയിലാണ് സംഭവം. ഡിഎച്ച്എഫ്എല്‍ ബാങ്കില്‍ ലോണിന് സമീപിച്ച യുവതിയോടാണ് മാനേജര്‍ അപമര്യാദയായി പെരുമാറിയത്. യുവതിയെ വീട്ടിലേക്ക് വിളിച്ചു വരുത്തിയ ശേഷമാണ് ആവശ്യമുന്നയിച്ചത്. തന്റെ ഇഷ്ടത്തിന് വഴങ്ങുകയാണെങ്കില്‍ മാത്രമേ ലോണ്‍ അനുവദിക്കുകയുള്ളു എന്ന നിലപാട് എടുക്കുകയായിരുന്നു. ഇതോടെ യുവതി ഇയാളെ തല്ലുകയായിരുന്നു. വീടിന് പുറത്തേക്കോടിയ ഇയാളെ പിന്തുടര്ന്നെത്തിയ യുവതി വടി ഉപയോഗിച്ച് തല്ലുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്.
#WATCH Woman in Karnataka's Davanagere thrashes a bank manager for allegedly asking sexual favours to approve her loan (15 October) pic.twitter.com/IiiKbiEgZ9
— ANI (@ANI) October 16, 2018