ന്യൂഡല്‍ഹി: അനധികൃതമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിനെതിരെ നടപടി സ്വീകരിക്കാത്തതിനെ തുടര്‍ന്ന് ഹരിത ട്രൈബ്യൂണല്‍ ഡല്‍ഹി സര്‍ക്കാരിന് പിഴ ചുമത്തി. അമ്പത് കോടി രൂപയാണ് പിഴ ചുമത്തിയത്. ജനവാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റീല്‍ ശുദ്ധീകരണശാലക്കെതിരെ നടപടി എടുക്കാത്തതിന്റെ പേരിലാണ് ജസ്റ്റിസ് ആദര്‍ശ് കുമാര്‍ അധ്യക്ഷനായ ബെഞ്ച് പിഴ ചുമത്തിയത്. ഇതിന് പുറമെ ഡല്‍ഹി വാസിര്‍പൂര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പ്ലാന്റുകള്‍ അടച്ചുപൂട്ടാനും ട്രൈബ്യൂണല്‍ ഉത്തരവിട്ടു.
ഓള് ഇന്ത്യ ലോകാധികാര്‍ സംഗതന്‍ എന്ന സന്നദ്ധ സംഘടന നല്കിയ ഹര്‍ജിയിലാണ് ഹരിത ട്രൈബ്യൂണലിന്റെ വിധി. ഇവിടെ പ്രവര്‍ത്തിക്കുന്ന പ്ലാന്റില്‍ നിന്ന് മലിനജലം നേരിട്ട് യമുനയിലേക്ക് ഒഴുക്കുകയാണ് ചെയ്തിരുന്നത്.
2021 ഡല്‍ഹി മാസ്റ്റര്‍ പ്ലാന്‍ പ്രകാരം അനധികൃതമായിട്ടാണ് ഈ സ്റ്റീല്‍ ശുദ്ധീകരണ പ്ലാന്റുകള്‍ പ്രവര്‍ത്തിക്കുന്നത്. ഈ പ്ലാന്റുകള്‍ യുദ്ധകാല അടിസ്ഥാനത്തില്‍ അടച്ചു പൂട്ടണമെന്ന് ട്രൈബ്ര്യൂണല്‍ നിര്‍ദേശിച്ചിരുന്നു. ഇവക്ക് പ്രവര്‍ത്തനാനുമതി ലഭിച്ചതും, ഇവയുടെ ആധികാരികത പരിശോധിച്ച് റിപ്പോര്‍ട്ട് നല്കാന് ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി.