കാബൂള്‍: അഫ്ഗാനിസ്ഥാനിലെ ചെക് പോസ്റ്റുകള്‍ക്ക് നേരെ താലിബാന് നടത്തിയ ആക്രമണത്തില്‍ 19 സുരക്ഷ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് ആക്രമണം. അഫ്ഗാനിലെ മൂന്ന് പ്രവിശ്യകളിലെ മൂന്ന് ചെക് പോസ്റ്റുകളിലായിട്ടായിരുന്നു ആക്രമണം. 13ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
അഫ്ഗാനില്‍ തിങ്കളാഴ്ച രാത്രിയുണ്ടായ താലിബാന് ആക്രമണത്തില്‍ പൊലീസ് മേധാവ് താഹിര്‍ ഖാവനിയടക്കം ആറ് പൊലീസ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടിരുന്നു. 30 ഭീകരരേയും ഏറ്റുമുട്ടലില്‍ വധിച്ചിരുന്നു.