കോഴഞ്ചേരി സെൻറ് തോമസ് കോളേജ് അലുംനി അബുദാബി ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ഇന്ത്യയിലെ ആരോഗ്യ ഇൻഷുറൻസ് പദ്ധതികളെക്കുറിച്ചുള്ള ഒരു അവബോധന യോഗം സംഘടിപ്പിക്കുന്നു .19 നു വെള്ളിയാഴ്ച ഉച്ചക്ക് ഒരു മണി മുതൽ അബുദാബി മുസ്സഫ മാർത്തോമ്മാ ദേവാലയത്തിലെ എബനേസർ ഹാളിൽ നടക്കുന്ന പരിപാടിയിൽ ഗർഗാഷ് ഇൻഷുറൻസ് സീനിയർ വൈസ് പ്രസിഡന്റ് ശ്രീക്കുട്ടൻ എം പി വിവിധ പദ്ധതികളെക്കുറിച്ച് വിശദമായ വിവരങ്ങൾ നൽകും. 050 -7522626എന്ന നമ്പരിൽ പേരുകൾ രജിസ്റ്റർ ചെയ്യാവുന്നതാണ് . മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവർക്ക് ഉച്ചഭക്ഷണം ഒരുക്കുമെന്ന് സംഘാടകർ അറിയിച്ചു .