ന്യൂഡൽഹി : മീടു വിവാദത്തിൽപ്പെട്ട കേന്ദ്ര വിദേശകാര്യമന്ത്രി എം ജെ അക്ബർ രാജിവച്ചു.മാദ്ധ്യമപ്രവർത്തകനായിരുന്ന സമയത്ത് ലൈംഗികമായി ഉപദ്രവിച്ചതായി ആരോപണങ്ങൾ ഉയർന്നതിന്റെ പശ്ചാത്തലത്തിലാണ് രാജി.
ആരോപണം അടിസ്ഥാനരഹിതമാണെന്നും,കെട്ടിച്ചമച്ചതാണെന്നും അക്ബർ പ്രതികരിച്ചിരുന്നു.ആരോപണം ഉന്നയിച്ച പ്രിയ രമണി എന്ന മാദ്ധ്യമപ്രവർത്തകയ്ക്കെതിരെ അദ്ദേഹം അപകീർത്തിക്കേസ് നൽകുകയും ചെയ്തിരുന്നു.തുടർന്ന് കേന്ദ്ര നേതൃത്വത്തിന്റെ നിർദേശത്തെ തുടർന്ന് അദ്ദേഹം രാജി സമർപ്പിക്കുകയായിരുന്നു.