സേവനം അബുദാബിയുടെ ആഭിമുഖ്യത്തിൽ വിജയദശമി ആഘോഷവും വിദ്യാരംഭവും നടക്കും. അബുദാബി ഇന്ത്യാ സോഷ്യൽ സെന്ററിൽ രാവിലെ 7 മുതൽ 8 .28 വരെ നടക്കുന്ന ചടങ്ങിൽ മോഡൽ സ്കൂൾ മലയാള വിഭാഗം മേധാവി ബീന സത്യപാലൻ കുരുന്നുകൾക്ക് ആദ്യാക്ഷരം കുറിക്കും.നാളെ വൈകുന്നേരം 7 മണിക്ക് പൂജവയ്പ്പും നടക്കും. വിജയദശമി ദിനത്തിൽ 9 . 30 മുതൽ 10 . 30 വരെ സംഗീത ക്ലാസിന്റെ ആരംഭവും ഉണ്ടായിരിക്കും