തിരുവനന്തപുരം : ശബരിമലയിലെ യുവതീ പ്രവേശനത്തിനെതിരെ വിശ്വാസി പ്രക്ഷോഭം ശക്തമാകുന്ന സാഹചര്യത്തിൽ പ്രശ്നങ്ങൾ വിലയിരുത്താനായി കേന്ദ്ര ഇന്റലിജൻസ് സംഘം കേരളത്തിലെത്തി.
അമ്മമാരടക്കമുള്ള വിശ്വാസികളെ പൊലീസ് തല്ലിച്ചതയ്ക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ ക്രമസമാധാന പ്രശ്നങ്ങളെ കുറിച്ച് സംഘം റിപ്പോർട്ട് നൽകും.നിലയ്ക്കൽ,പമ്പ,സന്നിധാനം എന്നിവിടങ്ങളിൽ നിന്നുള്ള ദൃശ്യങ്ങളും ഇന്റലിജൻസ് ഉദ്യോഗസ്ഥർ ശേഖരിച്ചിട്ടുണ്ട്.കേന്ദ്ര അഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് നേരിട്ടാണ് സ്ഥിതിഗതികള്‍ വിലയിരുത്തുന്നത്.
ശബരിമലയിലെ വിശ്വാസം സംരക്ഷിക്കാനായി ഒരു ജനത മുഴുവൻ സമരത്തിലേക്കിറങ്ങിയിരിക്കുന്നത് ദേശീയതലത്തിൽ തന്നെ ചർച്ച ചെയ്യപ്പെടുന്നുണ്ട്.