ന്യൂഡൽഹി : പാകിസ്ഥാൻ ചാരസംഘടനയായ ഐഎസ്ഐയ്ക്ക് രഹസ്യവിവരങ്ങൾ ചോർത്തി നൽകിയ കേസിൽ ഇന്ത്യൻ സൈനികൻ അറസ്റ്റിൽ.ഉത്തരാഖണ്ഡ് സ്വദേശിയും,ഇന്ത്യൻ സൈന്യത്തിന്റെ സിഗ്നൽ റജിമെന്റിൽ ഉദ്യോഗസ്ഥനുമായ സൈനികനെയാണ് അറസ്റ്റ് ചെയ്തത്.
ഇയാളുടെ പേരോ മറ്റ് വിവരങ്ങളൊ പുറത്തു വിട്ടിട്ടില്ല.സൈന്യത്തിന്റെ പടിഞ്ഞാറൻ മേഖലയിലെ നീക്കങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങളാണ് ഇയാൾ പാക് ഐഎസ്ഐ യ്ക്ക് കൈമാറിയത്.
കഴിഞ്ഞ മൂന്ന് മാസമായി ഇയാൾ നിരീക്ഷണത്തിലായിരുന്നതായി അന്വേഷണ സംഘം പറഞ്ഞു.സമൂഹ മാദ്ധ്യമങ്ങൾ വഴിയാണ് ഇയാൾ സൈന്യത്തിന്റെ നീക്കങ്ങളെ കുറിച്ച് ഐ എസ് ഐ യ്ക്ക് വിവരങ്ങൾ നൽകിയിരുന്നത്.