ന്യൂഡൽഹി : പാകിസ്ഥാന്റെ മണ്ണില്‍ ഇന്ത്യ നടത്തുന്ന ഓരോ സര്‍ജിക്കല്‍ സ്ട്രൈക്കിനും പത്തെണ്ണം കൊണ്ട് തിരിച്ചടിക്കുമെന്ന പാകിസ്ഥാന്റെ ഭീഷണിയെ തള്ളി ലഫ്റ്റന്റ് ജനറൽ രൺബീർ സിംഗ്.
ഇന്ത്യൻ സേന സദാ സജ്ജമാണ്.ഏത് അടിയന്തിര ഘട്ടത്തെയും നേരിടാൻ തക്കവണ്ണം സദാ ജാഗരൂകരുമാണ്.പാകിസ്ഥാന്റെ മണ്ണിൽ നിന്നുയരുന്ന ഇത്തരം പ്രസ്താവനകളെ തള്ളിക്കളയുന്നതായും അദേഹം പറഞ്ഞു.
അതിർത്തിയിൽ പാക് പിന്തുണയോടെ നുഴഞ്ഞുകയറാൻ ശ്രമിക്കുന്ന ഭീകരരെ അതി ശക്തമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു. മേജര്‍ ജനറല്‍ ആസിഫ് ഗഫൂറാണ് ഇന്ത്യയ്ക്കെതിരെ ഇത്തരം പ്രസ്താവന ഇറക്കിയത്.