പത്തനംതിട്ട : ഭക്തർ തടഞ്ഞു,ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടർ സുഹാസിനി രാജ് സന്നിധാനം യാത്ര അവസാനിപ്പിച്ചു.
മരക്കൂട്ടത്തിനു സമീപം വൻ പ്രതിഷേധമാണുണ്ടായത്. ഇവിടെ വച്ച് ഭക്തർ സുഹാസിനിയെ തടയുകയായിരുന്നു.43 വയസ്സുള്ള സുഹാസിനിയെ പമ്പയിൽ വച്ച് പ്രതിഷേധക്കാർ തടഞ്ഞിരുന്നു.സന്നിധാനത്ത് നിന്നുപോലും അയ്യപ്പ ഭക്തർ എത്തിയിരുന്നു.
വിശ്വാസം തകർക്കാൻ പൊലീസും,സർക്കാരും കൂട്ടുനിൽക്കുന്നത് പ്രകോപനപരമായ സമീപനമാണെന്ന് ബിജെപി ആരോപിച്ചു.