സന്നിധാനം : ശബരിമല പുതിയ മേൽശാന്തിയായി വി എൻ വാസുദേവൻ നമ്പൂതിരി തെരഞ്ഞെടുക്കപ്പെട്ടു.പാലക്കാട് സ്വദേശിയായ വാസുദേവൻ നമ്പൂതിരി ബംഗളൂരു ജലഹള്ളി ക്ഷേത്രം മേൽശാന്തിയാണ്.
ചെങ്ങന്നൂർ വനവാതുക്കര മാമ്പറ്റം ഇല്ലത്തെ എം എൻ നാരായണൻ നമ്പൂതിരി മാളികപ്പുറം മേൽശാന്തിയായി തെരഞ്ഞെടുക്കപ്പെട്ടു.
രാവിലെ എട്ടുമണിയോടെയായിരുന്നു മേൽശാന്തി തെരഞ്ഞെടുപ്പുകൾ.ശബരിമല മേൽശാന്തി പട്ടികയിൽ ഒൻപത് പേരാണ് ഇടം പിടിച്ചിരുന്നത്.9 പേരാണ് മാളികപ്പുറം മേല്‍ശാന്തി പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നത്.