ഭാരതീയ ജനതാ പാര്‍ട്ടി നാഷണല്‍ പ്രസിഡന്റ് അമിത് ഷാ മിസോറം തിരഞ്ഞെടുപ്പു പ്രചരണം ആരംഭിച്ചു.
മിസോറം ഇനി കാണാന്‍ പോകുന്നത് അഴിമതിരഹിതവും വികസനത്തെ മുന്‍നിറുത്തി പ്രവര്‍ത്തിക്കുന്ന സര്ക്കാരിനെയുമാകുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് ഐസ്വാളിലെ ആര്. ഡെങ്ങ്ത്തുമ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ സംസാരിക്കുക ആയിരുന്നു അദ്ദേഹം.
മിസോറമില്‍ ബി ജെ പി തന്നെ ഭരണത്തില്‍ വരുമെന്നു വിശ്വാസമുണ്ടെന്നും സര്‍ക്കാര്‍ അഴിമതി രഹിതവും വികസനത്തെ മുന്‍ നിറുത്തി പ്രവര്‍ത്തിക്കുന്നതും ആകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മിസോറമില്‍ ബി ജെ പി ആസ്ഥാന മന്ദിരം അടല്ഭവന് ഉത്ഘാടനം ചെയ്ത അദ്ദേഹം അണികളുടെ ശക്തമായ പ്രവര്‍ത്തനത്തിലൂടെ 40 സീറ്റുകളും നേടുമെന്നും അഭിപ്രായപ്പെട്ടു.
ചടങ്ങില്‍ കോണ്‍ഗ്രസ് മുന്‍ മന്ത്രി ബിഡി ചക്മയെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്യുകയും ചെയ്തു.
നവംബര്‍ 28 നാണ് തിരഞ്ഞെടുപ്പ്. വോട്ടെണ്ണല്‍ ഡിസംബര്‍ 11 നും നടക്കും.