പത്തനംതിട്ട : നിലയ്ക്കലിൽ സമരത്തിനെത്തിയ യുവമോർച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു.സംസ്ഥാന അദ്ധ്യക്ഷൻ പ്രകാശ് ബാബു അടക്കമുള്ളവരെയാണ് അറസ്റ്റ് ചെയ്തത്.
https://www.youtube.com/watch?v=yM78Rhx85pU
നിരോധനാജ്ഞ ലംഘിച്ചുവെന്നാരോപിച്ചാണ് പ്രവർത്തകരെ അറസ്റ്റ് ചെയ്തത്.അൻപതോളം പ്രവർത്തകരാണ് നിലയ്ക്കലിൽ വിശ്വാസികൾ നടത്തുന്ന സമരത്തിൽ പിന്തുണയുമായി എത്തിയത്.
അതേ സമയം ഹർത്താലിൽ അയ്യപ്പഭക്തർക്ക് സഞ്ചാര സ്വാതന്ത്ര്യം നൽകുമെന്ന് ഉറപ്പ് നൽകിയ പൊലീസ് തന്നെ ഇപ്പോൾ വാഹനങ്ങൾ തടയുകയാണ്.വിശ്വാസികളുടെ സമരത്തെ നേരിടാൻ നിലയ്ക്കലിൽ കൺട്രോൾ റൂമുകളും ആരംഭിച്ചിട്ടുണ്ട്.
ഭക്തരുടെ അവകാശ ലംഘനമാണ് നടന്നതെന്നും മുന്നൂറോളം പൊലീസുകാർ സമരത്തെ ബലം പ്രയോഗിച്ച് നേരിടുകയായിരുന്നുവെന്നും ബിജെപി പറഞ്ഞു.