പമ്പ : ശബരിമല കയറാനെത്തിയ ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടർ സുഹാസിനി രാജിനെ തടഞ്ഞ വിശ്വാസികൾക്കെതിരെ പൊലീസ് കേസെടുത്തു.ഡിജിപി ലോക്നാഥ് ബഹ്റയുടെ നിർദേശപ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
പമ്പയിൽ നിന്നും പൊലീസ് സംരക്ഷണത്തിൽ മല ചവിട്ടാനുള്ള ഇവരുടെ ശ്രമം മരക്കൂട്ടത്തിനു സമീപം ഭക്തർ ഒന്നടങ്കം തടയുകയായിരുന്നു.
ശബരിമലയിലെ വിശ്വാസങ്ങൾ തകർക്കാൻ പൊലീസും,സർക്കാരും കൂട്ടുനിൽക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധമാണുയരുന്നത്.നിലയ്ക്കലിൽ നിരോധനാജ്ഞ ലംഘിക്കാൻ ശ്രമിച്ച യുവമോർച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.ചെങ്ങന്നൂരിൽ പ്രകടനത്തിനു നേതൃത്വം നൽകിയവരെ പൊലീസ് അറസ്റ്റ് ചെയ്തു.