കുവൈറ്റ് സിറ്റി : എഞ്ചിനീയര്‍മാരുടെ വിസ പുതുക്കുന്നതിന് കുവൈറ്റ് എഞ്ചിനീയേഴ്സ് സൊസൈറ്റിയുടെ സമ്മതപത്രം നിര്‍ബന്ധമാക്കി മാനവ വിഭവശേഷി വകുപ്പ് പുതിയ മാനദണ്ഡം കൊണ്ടുവന്നതാണ് ഇന്ത്യന്‍ എഞ്ചിനീയര്‍മാരടങ്ങുന്ന വലിയൊരു വിഭാഗത്തെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. വിഷയം ഗൗരവം കണക്കിലെടുത്ത് വിദേശകാര്യ മന്ത്രിതല സംഘം തന്നെ നേരിട്ടെത്തി കുവൈറ്റ് ഭരണാധികാരികളുമായി ചര്‍ച്ച നടത്തി പ്രശ്ന പരിഹാരമുണ്ടാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന് വിശദമായ കത്ത് ഓ എന്‍ സി പി ദേശീയ പ്രസിഡണ്ടും, ലോക കേരള സഭാംഗമായ ബാബു ഫ്രാന്‍സീസും നല്‍കിയിട്ടുണ്ടെന്ന് അറിയിച്ചു.
ഇന്‍ഡ്യയിലെ അംഗീകൃത കോഴ്സുകളുടേയും കോളേജുകളുടേയും പട്ടിക കുവൈറ്റ് അധികാരികള്‍ക്ക് സമര്‍പ്പിച്ചിട്ടും ഒരു അനുകൂല തീരുമാനമായിട്ടില്ല. ഇന്ത്യന്‍ പ്രവാസി സമൂഹത്തിന്റെ മുഴുവന്‍ പിന്തുണയും വിഷയത്തില്‍ ഇന്ത്യന്‍ എഞ്ചിനീയേഴ്സിന് നല്‍കേണ്ടതാണെന്നും ഒ.എന്‍.സി.പി. കുവൈറ്റ് ഭാരവാഹികള്‍ പറഞ്ഞു